Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Impressive

ട്യൂ​​​ണയുടെ വില 24 കോ​​​ടി!; ജപ്പാനിലെ മത്സ്യലേലം വീണ്ടും ശ്രദ്ധേയമായി

ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ൽ പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​ട​​​ത്താ​​​റു​​​ള്ള ശ്ര​​​ദ്ധേ​​​യ​​​മാ​​​യ മ​​​ത്സ്യ​​​ലേ​​​ല​​​ത്തി​​​ൽ ഇ​​​ക്കു​​​റി ട്യൂ​​​ണ മ​​​ത്സ്യം വി​​​റ്റു​​​പോ​​​യ​​​ത് റി​​​ക്കോ​​​ർ​​​ഡ് തു​​​ക​​​യ്ക്ക്.

ടോ​​​ക്കി​​​യോ മ​​​ത്സ്യ​​​മാ​​​ർ​​​ക്ക​​​റ്റി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ലേ​​​ല​​​ത്തി​​​ൽ 243 കി​​​ലോ ഭാ​​​ര​​​മു​​​ള്ള ബ്ലൂ​​​ഫി​​​ൻ ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട ട്യൂ​​​ണ വി​​​റ്റു​​​പോ​​​യ​​​ത് ഏ​​​ക​​​ദേ​​​ശം 24 കോ​​​ടി രൂ​​​പ (510.3 ദ​​​ശ​​​ല​​​ക്ഷം യെ​​​ൻ) യ്ക്കാ​​​ണ്.

ജ​​​പ്പാ​​​നി​​​ലെ പു​​​തു​​​വ​​​ർ​​​ഷ മ​​​ത്സ്യ​​​ലേ​​​ല​​​ത്തി​​​ൽ ഒ​​​രു മ​​​ത്സ്യ​​​ത്തി​​​ന് ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ വി​​​ല​​​യാ​​​ണി​​​ത്. ജ​​​പ്പാ​​​നി​​​ലും ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ശാ​​​ഖ​​​ക​​​ളു​​​ള്ള പ്ര​​​മു​​​ഖ ഹോ​​​ട്ട​​​ൽ​​​ശൃം​​​ഖ​​​ല​​​യാ​​​യ സു​​​ഷി സാ​​​ൻ​​​മാ​​​യ് ഗ്രൂ​​​പ്പി​​​ന്‍റെ ഉ​​​ട​​​മ​​​ക​​​ളാ​​​യ കി​​​യൊ​​​മു​​​റ കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​ണ് ട്യൂ​​​ണ​​​യെ മോ​​​ഹ​​​വി​​​ല​​​യ്ക്കു വാ​​​ങ്ങി​​​യ​​​ത്.

ഒ​​​രു മോ​​​ട്ടോ​​​ർ ബൈ​​​ക്കി​​​ന്‍റെ വ​​​ലി​​​പ്പ​​​മാ​​​ണ് ഈ ​​​ട്യൂ​​​ണ​​​യ്ക്കു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ആ​​​റ​​​ര കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യാ​​​ണ് 238 കി​​​ലോ ഭാ​​​ര​​​മു​​​ള്ള ട്യൂ​​​ണ മ​​​ത്സ്യം ഇ​​​തേ ഹോ​​​ട്ട​​​ൽ​​​ഗ്രൂ​​​പ്പ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ ആ​​​ഴ​​​ങ്ങ​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ട്യൂ​​​ണ​​​യാ​​​ണ് ബ്ലൂ​​​ഫി​​​ൻ. ടോ​​​ർ​​​പ്പി​​​ഡോ ആ​​​കൃ​​​തി​​​യാ​​​ണ് ഇ​​​വ​​​യ്ക്കു​​​ള്ള​​​ത്. 40 വ​​​ര്‍ഷം വ​​​രെ ആ​​​യു​​​സു​​​ണ്ട്.
മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു വ​​​ഴു​​​തി മാ​​​റി വേ​​​ഗ​​​ത​​​യി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ഇ​​​വ​​​യെ പി​​​ടി​​​കൂ​​​ടാ​​​നാ​​​കു​​​ന്ന​​​ത് ഭാ​​​ഗ്യ​​​മാ​​​യാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

Latest News

Up